പൗരധ്വനി ത്രിദിന പഠന ക്യാമ്പ് നടത്തും.
നൂൽപ്പുഴ : സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ നടത്തുന്ന പൗരധ്വനി പദ്ധതിയുടെ ഭാഗമായി ത്രിദിന പഠന ക്യാമ്പ് നടത്തും. ശാസ്ത്രാവബോധം സ്വതന്ത്ര ചിന്ത, മത നിരപേക്ഷത, ജനാധിപത്യ ബോധം, ഭരണഘടന കാഴ്ച്ചപ്പാടുകള്‍ തുടങ്ങിയ മൂല്യങ്ങള്‍ വ്യക്തികളില്‍ എത്തിച്ച് നവകേരളത്തിന് ശക്തി പകരുന്ന പദ്ധതിയാണ് പൗരധ്വനി. നവംബര്‍ 19, 20, 21 തിയതികളില്‍ നടക്കുന്ന ക്യാമ്പിന് നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്ത് സംഘാടക സമിതി യോഗം ചേര്‍ന്നു. നൂല്‍പ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സതീഷ്…
