നെൻമേനി ഗവ. വനിതാ ഐ.ടി.ഐ-യിൽ പി.ടി.എ വാർഷിക ജനറൽബോഡി യോഗവും ഹീമോഗ്ലോബിൻ, BMI ക്യാമ്പും നടത്തി. പി.ടി.എ പ്രസിഡൻ്റ് വാസന്തി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ജീവൻ ജോൺസ്, സ്റ്റാഫ് സെക്രട്ടറി അതുല്യ.കെ.ടി, ജെസ്മി ജോസഫ്, വിഷ്ണുദത്ത്, സലിം എന്നിവർ സംസാരിച്ചു. ചുള്ളിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ നടത്തിയ മെഡിക്കൽ ക്യാമ്പിന് ആരോഗ്യ പ്രവർത്തകരായ സിന്ധു.എസ്, ജോത്സ്ന.കെ.ജെ എന്നിവർ നേതൃത്വം നൽകി.
