വൈത്തിരി ഉപജില്ല ശാസ്ത്രോത്സവം: എച്ച്.ഐ.എം.യു.പി. സ്കൂൾ യു.പി. വിഭാഗത്തിന് അഭിമാനാർഹമായ ഓവറോൾ കിരീടം

വൈത്തിരി: വൈത്തിരി ഉപജില്ല ശാസ്ത്രോത്സവത്തിൽ യു.പി. വിഭാഗം തലത്തിൽ മികച്ച വിജയം നേടി ഓവറോൾ ചാമ്പ്യന്മാരായ എച്ച്.ഐ.എം.യു.പി. സ്കൂളിന്റെ അഭിമാനകരമായ നേട്ടത്തിലുള്ള സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വിദ്യാലയത്തിൽ വിജയഘോഷം സംഘടിപ്പിച്ചു. വൈത്തിരി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ശാസ്ത്രോത്സവത്തിലാണ് എച്ച്.ഐ.എം.യു.പി. സ്കൂൾ യു.പി. വിഭാഗം ഓവറോൾ ചാമ്പ്യൻപട്ടം കരസ്ഥമാക്കിയത്. ഈ ചരിത്ര വിജയത്തിന്റെ ആഹ്ളാദവും ആഘോഷവും പങ്കിടുന്നതിനായി സ്കൂളിൽ സംഘടിപ്പിച്ച വിജയാരാവം ഏവരുടെയും ശ്രദ്ധ ആകർഷിച്ചു.

കോർപ്പറേറ്റ് മാനേജർ സിസ്റ്റർ സീമ പീറ്റർ, മാനേജർ സിസ്‌റ്റർ ജോസി, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ജിജി സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പി.ടി.എ. പ്രസിഡന്റ് ശ്രീ. പി. ഇ. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി വത്സല സദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈത്തിരി എ.ഇ.ഒ. ഡോ. കെ. ടി. അഷ്‌റഫ് മുഖ്യപ്രഭാഷണം നിർവഹിച്ചു. സ്കൂളിന്റെ ഈ മിന്നുന്ന വിജയത്തിൽ സന്തോഷം പ്രകടിപ്പിച്ചുകൊണ്ട് വിവിധ പ്രമുഖർ ചടങ്ങിൽ സംസാരിച്ചു.

ചടങ്ങിൽ വൈത്തിരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ഷാജി കുന്നത്ത്, വാർഡ് മെമ്പർ ശ്രീമതി രഞ്ജിത, പഞ്ചായത്ത് മെമ്പർ ശ്രീ. ആർ. രാമചന്ദ്രൻ, ജി.എച്ച്.എസ്.എസ്. വൈത്തിരി ഹെഡ്മിസ്ട്രസ് ശ്രീമതി പ്രിയ രഞ്ജിനി, ജി.എച്ച്.എസ്.എസ്. വൈത്തിരി അധ്യാപകൻ ശ്രീ. മൻസൂർ സി. ടി., എച്ച്.ഐ.എം. പ്രീപ്രൈമറി പ്രിൻസിപ്പൽ സിസ്റ്റർ സുനീത, എം.പി.ടി.എ. പ്രസിഡന്റ് ശ്രീമതി ഷീജ വി. എം., സ്കൂൾ ലീഡർ കുമാരി ആൻഡ്രിയ ലെസ്‌ലി തുടങ്ങിയവർ സന്നിഹിതരായിരുന്നു. പരിപാടിയുടെ അവസാനം ശ്രീ. അബ്‌ദുൾ സലാം നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *