മാനന്തവാടി : എന്റെ മണ്ണ് എന്റെ രാജ്യം ക്യാംപെയ്നിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ ജി. വി. എച്ച്. എസ്. എസ്. മാനന്തവാടിയുടെ സഹകരണത്തോടെ മാനന്തവാടി ബ്ലോക്കുതല അമൃത കലശയാത്ര സംഘടിപ്പിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനവും പഞ്ച പ്രൺ പ്രതിജ്ഞയും നിർവ്വഹിച്ചു. പരിപാടിയുടെ ഭാഗമായി ബ്ലോക്കിലെ വിവിധ വില്ലേജുകളിൽ നിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ചു. മാനന്തവാടി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പാൾ സലീം അൽത്താഫ് അധ്യക്ഷത വഹിച്ചു. എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർമാരായ ടി. എം. മുബീന, കെ. രതീഷ്, സി. എച്ച്. ഗണേഷ് കുമാർ, ഹെഡ്മിസ്ട്രസ്സ് കെ. സുരഭില, കെ. എ. അഭിജിത്ത്, നാഷണൽ യൂത്ത് വോളന്റിയർ അക്ഷയ് അരവിന്ദ് എന്നിവർ സംസാരിച്ചു.
എന്റെ മണ്ണ് എന്റെ രാജ്യം; മാനന്തവാടി ബ്ലോക്കുതല പരിപാടി സംഘടിപ്പിച്ചു.
