വെള്ളമുണ്ട : വെള്ളമുണ്ട വില്ലേജ് തല ജനകീയ സമിതി യോഗം ചേർന്നു. ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളും പങ്കെടുത്തു. യോഗത്തിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി, ബ്ലോക്ക് മെമ്പർ വി. ബാലൻ,ഗ്രാമപഞ്ചായത്ത് അംഗം ഷഫീല പടയൻ, എൻ.കെ മോഹനൻ, കെ.പി രാജൻ, ടി.കെ മമ്മൂട്ടി, പുത്തൂർ ഉമ്മർ, ടി. നാസർ, പി. ജെ ജോസഫ്, വഹീദ നിസാർ, അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. വില്ലേജ് പരിധിയിലെ പട്ടയ പ്രശ്നങ്ങളും അവയുടെ പരിഹാര നിർദ്ദേശങ്ങളും യോഗത്തിൽ ഉയർന്നു വന്നു.
വെള്ളമുണ്ട വില്ലേജ്; ജനകീയ സമിതി ചേർന്നു.
