സെക്യൂരിറ്റി ആന്‍ഡ് ഹൗസ്‌കീപ്പിംഗ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം നടത്തി.

 

കല്‍പ്പറ്റ: സെക്യൂരിറ്റി ആന്‍ഡ് ഹൗസ് കീപ്പിംഗ് മേഖലയിലെ ജോലിക്കാരുടെ മിനിമം വേതനം പുതുക്കണമെന്ന് സെക്യൂരിറ്റി ആന്‍ഡ് ഹൗസ്‌കീപ്പിംഗ് എംപ്ലോയീസ് യൂണിയന്‍ (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. മിനിമം വേതനം 2022ല്‍ പുതുക്കേണ്ടതായിരുന്നുവെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
മില്‍മ വയനാട് ഡയറിയിലെ കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, വെള്ളാരംകുന്ന് കിന്‍ഫ്ര പാര്‍ക്കിലെ സെക്യൂരിറ്റി ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 65 വയസാക്കുക, മില്‍മ ഉത്പന്നങ്ങള്‍ ട്രാന്‍സ്‌പോര്‍ട്ട് ചെയ്യുന്ന ടോറസ്, ടാങ്കര്‍, ലോറി ഡ്രൈവര്‍മാര്‍ക്ക് പിഎഫ്, ഇഎസ്‌ഐ ആനുകൂല്യങ്ങളും തിരിച്ചറിയില്‍ കാര്‍ഡും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
സിഐടിയു ജില്ലാ ട്രഷറര്‍ പി. ഗഗാറിന്‍ ഉദ്ഘാടനം ചെയ്തു. ജി. ബബിത അധ്യക്ഷത വഹിച്ചു.
ആനത്തലവട്ടം ആനന്ദന്‍ അനുസ്മരണവുംതിരിച്ചറില്‍ കാര്‍ഡ് വിതരണവും സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി.വി. ബേബി നിര്‍വഹിച്ചു. കെ. സച്ചിദാനന്ദന്‍, പി.ആര്‍. രാജശേഖരന്‍, കെ. ജയരാജന്‍, എം. സനീഷ് എന്നിവര്‍ പ്രസംഗിച്ചു. കെ.ആര്‍. പുരുഷോത്തമന്‍ രക്തസാക്ഷി പ്രമേയവും എം.കെ. പ്രകാശന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. കെ.ടി. ബാലകൃഷ്ണന്‍ സ്വാഗതവും പ്രകാശന്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: എം.കെ. പ്രകാശന്‍ (പ്രസിഡന്റ്), ഒ.ജി. മാധവന്‍, പി. രജിത, ജോസ് വര്‍ഗീസ്(വൈസ് പ്രസിഡന്റുമാര്‍), കെ.ടി. ബാലകൃഷ്ണന്‍ (ജനറല്‍ സെക്രട്ടറി), എം. സനീഷ്, ജി. ബബിത, പി.എം. ജോര്‍ജ്(സെക്രട്ടറിമാര്‍), കെ.ഡി. ദിപീഷ്(ട്രഷറര്‍), ടി.കെ. സബീറ (വനിതാ സബ് കമ്മിറ്റി കണ്‍വീനര്‍), അസ്മാബി, ജിഷ ഭരതന്‍(ജോയിന്റ് കണ്‍വീനര്‍മാര്‍).

Leave a Reply

Your email address will not be published. Required fields are marked *