കല്‍പ്പറ്റ: വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ‘വൈക്കം സത്യഗ്രഹം നൂറാം വാര്‍ഷികം’ എന്ന വിഷയത്തില്‍ സെമിനാറും എം. ബാലഗോപാലന്‍ അനുസ്മരണവും നടത്തി. എസ് കെഎംജെ ജൂബിലി ഹാളില്‍ എഴുത്തുകാരന്‍ കെ.ഇ.എന്‍. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി.കെ. രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് കെ. വിശാലാക്ഷി എം. ബാലഗോപാലന്‍ അനുസ്മരണം നടത്തി. താലൂക്കുതല വായനാമത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ലൈബ്രറി കൗണ്‍സില്‍ സംസ്ഥാന സമിതി അംഗം എ.കെ. രാജേഷ് വിതരണം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പി.കെ. ബാബുരാജ്, ജില്ലാ ലൈബ്രറി വികസന സമിതി ചെയര്‍മാന്‍ ഇ.കെ. ബിജുജന്‍, എം. ദിവാകരന്‍, പി. ശിവദാസ്, പി.കെ. ഷാഹിന, പി.കെ. അച്യുതന്‍, എ.കെ. മത്തായി, എല്‍. ഷിജു, ഒ.വി. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ് സ്വാഗതവും വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍ നന്ദിയും പറഞ്ഞു.
സെമിനാറും എം. ബാലഗോപാലന്‍ അനുസ്മരണവും നടത്തി
