മാനന്തവാടി:എസ്.ഡി.പി.ഐ മാനന്തവാടി മുൻസിപ്പൽ,തവിഞ്ഞാൽ, എടവക പഞ്ചായത്ത് കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ കെ.എസ് ഷാൻ അനുസ്മരണവും പ്രവർത്തക സംഗമവും സംഘടിപ്പിച്ചു. വി. സുലൈമാൻ മൗലവിയുടെ അധ്യക്ഷതയിൽ പാർട്ടി സംസ്ഥാന സമിതിയംഗം മുസ്തഫ പാലേരി പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അഡ്വ:കെ.എ അയ്യൂബ്, പഞ്ചായത്ത് ഭാരവാഹികളായ ഷൗക്കത്തലി, ജംഷീർ,കാസിം, സൈനുദ്ധീൻ,ലുഖ്മാൻ തുടങ്ങിയവർ പങ്കെടുത്തു. ഫൈസൽ പഞ്ചാരക്കൊല്ലി സ്വാഗതവും സുബൈർ നന്ദിയും പറഞ്ഞു.
കെ.എസ് ഷാൻ അനുസ്മരണം സംഘടിപ്പിച്ചു.
