ബദറുൽ ഹുദാ ക്യാമ്പസ് ഫെസ്റ്റ് സമാപിച്ചു

പനമരം : ബദറുൽഹുദാ ക്യാമ്പസ്‌ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിൽ നടന്ന ലൈഫ് ഫെസ്റ്റിവലായ ‘റെന്റവ്യൂ’ സമാപന
പരിപാടി വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
ബദറുൽ ഹുദാ ജനറൽ സെക്രട്ടറി ഉസ്മാൻ മുസ്ലിയർ അധ്യക്ഷത വഹിച്ചു.

റെന്റവ്യൂ’ ന്റെ പ്രമേയമായ അകലങ്ങളെ അറിയുക എന്ന ശീർഷകത്തിൽ വിദ്യാർത്ഥികളുമായി സംവദിക്കുകയും ചെയ്തു. ജാമിഅ മദീനത്തുന്നൂർ ഇർസുന്നബവി ക്യാമ്പസ്‌ ഇൻചാർജ് റഷീദുദ്ധീൻ ശാമിൽ ഇർഫാനി കാന്തപുരം, എസ്‌ എസ്‌ എഫ് വയനാട് ജില്ലാ സെക്രട്ടറി ജമാൽ സുൽത്താനി, എസ് എസ് എഫ് ജില്ലാ ഉപാധ്യക്ഷൻ റംഷാദ് ബുഖാരി നൗഫൽ അഹ്സനി പെരുന്തട്ട, മുഹമ്മദ്‌ ഫാഇസ്‌ അദനി അരിമ്പ്ര, തുടങ്ങിയവർ പ്രസംഗിച്ചു. കലാ പ്രതിഭയായി മുഹമ്മദ് നാഫിഹ് പി.പി കണ്ണൂരും സ്വർഗ്ഗ പ്രതിഭയായി മുഹമ്മദ്‌ അദ്‌നാൻ മുത്തനൂരും ജേതാക്കളായി.

Leave a Reply

Your email address will not be published. Required fields are marked *