കണിയാമ്പറ്റ: സുന്നി മഹല്ല് ഫെഡറേഷൻ സംസ്ഥാനത്തിനകത്തും പുറത്തുമായി മുഴുവൻ മഹല്ല് തലങ്ങളിലും ദർശനം 24 എന്ന പേരിൽ നടത്തുന്ന കുടുംബ സംഗമത്തിൻ്റെ വയനാട് ജില്ലാ തല ഉദ്ഘാടനം കരണി തഅലീമുസ്വിബ് യാൻ സെക്കൻഡറി മദ്രസയിൽ നടന്നു. ജില്ലാ സെക്രട്ടറി കാഞ്ഞായി ഉസ്മാൻ അധ്യക്ഷത വഹിച്ചു. എസ് എം എഫ് സംസ്ഥാന സെക്രട്ടറി പി സി ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. മഹല്ല് തലങ്ങളിൽ ഇസ്ലാമിക ദഅവാ പ്രവർത്തനം നൂതനമായ രൂപത്തിൽ നടപ്പിൽ വരുത്തുക, മഹല്ല് കമ്മിറ്റികൾ ശാസ്ത്രീയമായി ശാക്തീകരിക്കൽ, ജീർണതകളെ ഇല്ലായ്മ ചെയ്യൽ തുടങ്ങി ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചു സംസ്ഥാന കമ്മിറ്റിയുടെ കീഴിലുള്ള റിസോഴ്സ് പേഴ്സണിനെ ഉപയോഗിച്ച് നടപ്പിലാക്കുക എന്നതാണ് സംഗമം കൊണ്ട് ലക്ഷ്യമാക്കുന്നത് . നൂറുദ്ദീൻ ഫൈസി വിഷയാവതരണം നടത്തി. കെ കെ അഹ്മദ് ഹാജി, അഷ്റഫ് ഫൈസി പനമരം, യൂസുഫ് ഫൈസി വാളാട്, സി കുഞ്ഞബ്ദുള്ള മാനന്തവാടി, കെ സി ആലി ഹാജി തരുവണ, പി പി കാസിം ഹാജി, അഷ്റഫ് മാസ്റ്റർ, കെ.എ. നാസർ മൗലവി, എം വി സാജിദ് മൗലവി ആശംസകൾ നേർന്നു സംസാരിച്ചു. മഹല്ല് ഖത്തീബ് ശാഫി ഫൈസി പ്രാർഥനയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി ഷമീർ കല്ലൻ സ്വാഗതവും. മഹല്ല് പ്രസിഡൻ്റ് ഷെമീർ പാറമ്മൽ നന്ദിയും പറഞ്ഞു.
എസ്എംഎഫ് ‘ദർശനം 2024’ മഹല്ല് കുടുംബ സംഗമത്തിന് തുടക്കമായി
