സ്റ്റാൻഡ് പെർമിറ്റും, സ്റ്റിക്കറും വിതരണം നടത്തി.

സ്റ്റാൻഡ് പെർമിറ്റും, സ്റ്റിക്കറും വിതരണം നടത്തി.*

മാനന്തവാടി: മാനന്തവാടി ടൗണിൽ സർവീസ് നടത്തുന്ന ടൂറിസ്റ്റ് ടാക്‌സി കാറുകൾക്കും കണിയാരത്ത് സർവീസ് നടത്തുന്ന ഓട്ടോറിക്ഷകൾക്കും സ്റ്റാൻഡ് പെർമിറ്റും സ്റ്റിക്കറും വിതരണം ചെയ്തു. മാനന്തവാടിയിൽ ആദ്യമായിട്ടാണ് ടൂറിസ്റ്റ് ടാക്‌സി കാറുകൾക്ക് സ്റ്റാൻഡ് പെർമിറ്റും സ്റ്റിക്കറും അനുവദിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനവും സ്റ്റിക്കർ വിതരണവും നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി നിർവഹിച്ചു. യോഗത്തിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ പിവിഎസ് മൂസ സ്വാഗതം ആശംസിച്ചു. കാറുകളുടെയും ഓട്ടോറിക്ഷകളുടെയും ഉടമസ്ഥരും യോഗത്തിൽ പങ്കെടുക്കുകയുണ്ടായി. ടൗൺ പ്ലാനിങ് ക്ലർക്ക് അക്ഷയ പ്രകാശ് യോഗത്തിൽ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *