പി ടി എച്ച് മാനന്തവാടി നൈറ്റ് ഹോം കെയർ ഉദ്ഘാടനം ഇന്ന്.

മാനന്തവാടി : മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ സാന്ത്വന പരിചരണ സംവിധാനമായ പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ മാനന്തവാടി സെൻ്റർ ഉദ്ഘാടനം ഇന്ന് നടക്കും. വൈകിട്ട് 3 ന് മാനന്തവാടി ഗവ. മെഡിക്കൽ കോളേജിന് സമീപം W M O ബാഫഖി ഹോമിലാണ് പരിപാടി നടക്കുന്നത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡൻ്റ് സി പി മൊയ്തു ഹാജി അധ്യക്ഷത വഹിക്കും. ജില്ലാ ലീഗ് പ്രസിഡൻ്റ് കെ കെ അഹമ്മദ് ഹാജി, ജനറൽ സെക്രട്ടറി ടി മുഹമ്മദ്, പി ടി എച്ച് സംസ്ഥാന കോർഡിനേറ്റർ ഡോ എം എ അമീറലി, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ ആരോഗ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പൂക്കോയ തങ്ങൾ ഹോസ്പിസിൻ്റെ മുപ്പത്തി മൂന്നാമത്തെ സെൻ്ററാണ് മാനന്തവാടിയിൽ ആരംഭിക്കുന്നത്. എമർജൻസി നൈറ്റ് ഹോം കെയർ യൂണിറ്റായാണ് ഇവിടെ പി ടി എച്ച് പ്രവർത്തിക്കുന്നത്. തുടക്കത്തിൽ മാനന്തവാടിയിൽ നിന്നും 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ പി ടി എച്ചിൻ്റെ സേവനം ലഭ്യമാക്കും. പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗികൾക്ക് രാത്രി കാലത്തുണ്ടാവുന്ന പ്രയാസങ്ങൾക്ക് അവർ വിളിക്കുന്നതിനനുസരിച്ച് സേവനം ലഭ്യമാക്കുന്ന തരത്തിലാണ് ഇതിൻ്റെ പ്രവർത്തനങ്ങൾ ക്രമീകരിച്ചിരിക്കുന്നതെന്ന് പി ടി എച്ച് മാനന്തവാടി സെൻ്റർ ഭാരവാഹികളായ കെ സി അസീസ് കോറോം, അഡ്വ. പടയൻ റഷീദ്, മോയിൻ കാസിം, അഹമ്മദ് മാസ്റ്റർ എന്നിവർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *