മാനന്തവാടി മുനിസിപാലിറ്റിയിലെ കെട്ടിടങ്ങളുടെ ഫീല്‍ഡ്തല സര്‍വ്വേ ആരംഭിച്ചു.*
മാനന്തവാടി : മാനന്തവാടി നഗരസഭയിലെ കെട്ടിടങ്ങളുടെ വിവരശേഖരണത്തിന്റെ ഭാഗമായുളള ഫീല്‍ഡ് തല സര്‍വ്വെ മാനന്തവാടി നഗരസഭയില്‍ ആരംഭിച്ചു. ഫീല്‍ഡ് സര്‍വ്വെ നടത്തുന്നതിന് നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്ക് പരിശീലനം നല്കി. 02/09/2024 തീയതിയില്‍ ഫീല്‍ഡ്തല സര്‍വ്വെ ആരംഭിക്കുന്നത് സംബന്ധിച്ച ഔപചാരികമായ ഉദ്ഘാടനം വൈസ് ചെയര്മാന് ശ്രീ.ജേക്കബ് സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെയര്‍ പേഴ്സണ്‍ ശ്രീമതി. സി.കെ.രത്നവല്ലി നിര്‍വ്വഹിച്ചു. യോഗത്തില്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ശ്രീമതി.ലേഖ രാജീവന്, ശ്രീ.പി.വി.എസ് മൂസ, ശ്രീ.വിപിന്‍ വേണുഗോപാല്‍, കൗണ്‍സിലര്‍മാരായ ശ്രീ.അബ്ദുള്‍ ആസിഫ്, ശ്രീ.പി.വി.ജോര്‍ജ്ജ് എന്നിവരും സംബന്ധിച്ചു. സര്‍വ്വെ ജീവനക്കാര്‍ക്കുളള തിരിച്ചറിയില്‍ കാര്‍ഡ് വിതരണം വൈസ് ചെയര്മാന് ശ്രീ.ജേക്കബ് സെബാസ്റ്റ്യന്‍ നിര്‍വ്വഹിച്ചു. പ്രസ്തുത ഫീല്‍ഡ് സര്‍വ്വെ നഗരസഭയില്‍ 3 മാസത്തിനുളളില്‍ പൂര്‍ത്തീകരിക്കുമെന്നും, സര്‍വ്വെ സംബന്ധിച്ച എല്ലാ അപേക്ഷകളും പരാതികളും നഗരസഭ സെക്രട്ടറി മുന്‍പാകെ പൊതുജനങ്ങള്‍ക്ക് നല്‍കാവുന്നതാണെന്നും നഗരസഭ അധികൃതര്‍ അറിയിച്ചു.
