കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്കായി ഉപയോഗിക്കുന്നതിന് കര്‍ഷകമിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീക്കു കൈമാറി. ഡയറക്ടര്‍ ഡോ.പി. ലക്ഷ്മണന്‍,
ഭരണസമിതി അംഗങ്ങളായ വി.പി. വര്‍ക്കി, കെ.പി. യൂസഫ് ഹാജി, വിഷ്ണു വേണുഗോപാല്‍ എന്നിവര്‍ കളക്ടറേറ്റില്‍ എത്തിയാണ് ചെക്ക് നല്‍കിയത്. ഒരു ലക്ഷം രൂപ കൂടി കളക്ടര്‍ക്കു കൈമാറുമെന്ന് കര്‍ഷക മിത്രം ഭാരവാഹികള്‍ അറിയിച്ചു.
ഉരുള്‍ദുരന്തം: കര്‍ഷക മിത്രം ഒരു ലക്ഷം രൂപയുടെ ചെക്ക് കൈമാറി
