ഡിവൈഎഫ്ഐ കല്‍പ്പറ്റയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി.

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള സഹായങ്ങളില്ലാതാക്കാന്‍ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ മെനയുന്നുവെന്നാരോപിച്ച് ഡിവൈഎഫ്ഐ കല്‍പ്പറ്റയില്‍ പന്തംകൊളുത്തി പ്രകടനം നടത്തി. ‘മനുഷ്യത്വമില്ലാത്ത മാധ്യമങ്ങള്‍ക്കെതിരെ വയനാടിന്റെ പ്രതിഷേധം’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ റഫീഖ് പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു‌തു. ജില്ലാ പ്രസിഡന്റ് കെ എം ഫ്രാൻസിസ്, ട്രഷറർ കെ ആർ ജിതിൻ, സംസ്ഥാനകമ്മിറ്റി അംഗം ഷിജി ഷിബു, സി ഷംസുദ്ദീൻ, എം രമേഷ്, അർജുൻ ഗോപാൽ, ടി പി ഋതുശോഭ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *