റേഷൻ കാർഡ് മാസ്റ്ററിങിന് ഇന്നും കൂടി അവസരം

കൽപറ്റ: മുൻഗണനാ വിഭാഗത്തിലെ എ.എ.വൈ (മഞ്ഞ) പി.എച്ച്.എച്ച് (പിങ്ക്) റേഷൻ കാർഡ് ഉടമകൾക്ക് ഇ.കെ.വൈ.സി മസ്റ്ററിങ് പൂർത്തിയാക്കാൻ നാളെ കൂടി ( ഒക്ടോബർ 8) അവസരം. റേഷൻ വിഹിതം നഷ്ടപ്പെടാതിരിക്കാൻ കാർഡുടമകൾ റേഷൻ -ആധാർ കാർഡുമായി റേഷൻ കടകളിൽ നേരിട്ടെത്തി മാസ്റ്ററിങ് പൂർത്തിയാക്കണം. മസ്റ്ററിങിന് ഇനി അവസരം ലഭിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. കിടപ്പു രോഗികൾ, ശാരീരിക- മാനസിക വെല്ലുവിളി നേരിടുന്നവരുടെ വിവരങ്ങൾ റേഷൻ കട ഉടമയെ അറിയിച്ചാൽ വീട്ടിലെത്തി മസ്റ്ററിങ് നടത്തും. ഇതര സംസ്ഥാനക്കാർ അതത് സംസ്ഥാനത്തെ റേഷൻ കടകളിൽ മസ്റ്ററിങ് നടത്തണം.

Leave a Reply

Your email address will not be published. Required fields are marked *