എയ്ഡ്സ് ബോധവത്ക്കരണം ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു

മീനങ്ങാടി: ആരോഗ്യ വകുപ്പ് സംസ്ഥാന എയ്ഡ്സ് കണ്ട്രോൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ യുവജനങ്ങൾ, വിദ്യാർത്ഥികൾ എന്നിവർക്കായി എയ്ഡ്സ് ബോധവത്ക്കരണത്തിന്റെ ഭാഗമായി ഫ്‌ളാഷ് മോബ് മത്സരം സംഘടിപ്പിച്ചു. 17 നും 25 നും ഇടയിൽ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്കായാണ് മത്സരം നടത്തിയത്. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന മത്സരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ പി ദിനീഷ് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ പനമരം ഗവ നഴ്‌സിങ് സ്‌കൂൾ, കൽപ്പറ്റ ഫാത്തിമ മാതാ നഴ്‌സിങ് സ്‌കൂൾ, സുൽത്താൻ ബത്തേരി അസംപ്ഷൻ കോളേജ് ഓഫ് നഴ്‌സിങ് സ്‌കൂൾ, മാനന്തവാടി ഗവ കോളേജ്, സുൽത്താൻ ബത്തേരി വിനായക സ്‌കൂൾ ഓഫ് നഴ്‌സിങ് യഥാക്രമം ഒന്ന് മുതൽ അഞ്ച് സ്ഥാനങ്ങൾ നേടി. വിജയികൾക്ക് 50000, 4500, 4000, 3500, 3000 രൂപ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ജില്ലാ എയ്ഡ്സ് കണ്ട്രോൾ ഓഫീസർ ഡോ പ്രിയ സേനൻ വിതരണം ചെയ്തു. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി അധ്യക്ഷനായ പരിപാടിയിൽ മീനങ്ങാടി സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ അഫ്‌സൽ, ഡെപ്യൂട്ടി ജില്ലാ മാസ് മീഡിയ ഓഫീസർ കെ മുഹമ്മദ് മുസ്തഫ, എ.ആർ. ടി മെഡിക്കൽ ഓഫീസർ ഡോ ജാലിബ, എച്ച്.ഐ.വി, ടി.ബി കോ-ഓർഡിനേറ്റർ വി.ജെ ജോൺസൻ, മീനങ്ങാടി ഹെൽത്ത് ഇൻസ്പെക്ടർ എ. ഗീത, സ്റ്റാറ്റിസ്റ്റിക്കൽ അസിസ്റ്റന്റ് പി.കെ സലീം, ജിബിൻ കെ ഏലിയാസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *