ആയുഷ് സ്ഥാപനങ്ങൾഎൻ എ ബി എച്ച് സംഘം സനർശിച്ചു

വെണ്ണിയോട്: കോട്ടത്തറ ഈരംകൊല്ലി രാമൻ സ്മാരക ഗവ. ആയുർവേദ ഡിസ്പൻസറി, സർക്കാർ മാതൃകാ ഹോമിയോ ഡിസ്പൻസറി എന്നീ സ്ഥാപനങ്ങൾ എൻ എ ബി എച്ച് (നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ഹോസ്പിറ്റൽ & ഹെൽത്ത് കെയർ പ്രൊപ ഡെയ്സ് ) അസസ്സർ ജിതിൻ കെ നായരും, സംഘവും സന്ദർശിച്ചു.
നാഷണൽ ആയുഷ് മിഷന്റെ നേതൃത്വത്തിലുള്ള സന്ദർശനത്തിന്റെ ഭാഗമായി ചേർന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
പി പി റെനീഷ് അധ്യക്ഷത വഹിച്ചു. ഹോമിയോപ്പതി ഡിഎംഒ ഡോ ഉമ മുഖ്യാതിഥിയായിരുന്നു.
എൻ എ എം ഡിപിഎം ഡോ : ഹരിത ജയരാജ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പഴ്സൻ വസന്ത ഇ കെ, ബ്ലോക്ക്‌ പഞ്ചായത്ത് മെംബർ ജോസ് പാറപ്പുറം, ഡോ. എബി ഫിലിപ്, ഡോ : മനു വർഗീസ്, ഡോ :ശ്രീദാസ്, എച്ച്എംസി മെംബർമാരായ ശ്രീധരൻ, ജോസ് എന്നിവർ സംബന്ധിച്ചു.
മെഡിക്കൽ ഓഫിസർ ദിവ്യ കെ സ്വാഗതവും രാഹുൽ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *