ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വൈദ്യുതി മുടങ്ങി; രാഷ്ടീയ യുവജനതാദള്‍ പ്രതിഷേധിച്ചു

കല്‍പ്പറ്റ: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ദീര്‍ഘനേരം വൈദ്യുതി മുടങ്ങിയതില്‍ പ്രതിഷേധവുമായി രാഷ്ട്രീയ യുവജനതാദള്‍. കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ ഉച്ചമുതല്‍ രാത്രി 11.30 വരെ വൈദ്യുതി മുടങ്ങിയത്. ഇത് രാത്രി രോഗികള്‍ക്കു വാര്‍ഡിനു പുറത്തിറങ്ങുന്നതിനും ബാത്ത് റൂമില്‍ പോകുന്നതിനും ബുദ്ധിമുട്ടായി. വിവരം അറിഞ്ഞ രാഷ്ട്രീയ യുവജനതാദള്‍ പ്രവര്‍ത്തകര്‍ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജല്‍, ഷൈജല്‍ കൈപ്പ, ഫൈസല്‍ തുര്‍ക്കി, സനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രിയില്‍ പ്രതിഷേധിച്ചത്. ഇവര്‍ ആയുര്‍വേദ ഡിഎംഒ, ജില്ലാ പഞ്ചായത്ത് അധികൃതര്‍ എന്നിവരുമായി ചര്‍ച്ച നടത്തിയ ശേഷമാണ് വൈദ്യുതി തകരാര്‍ പരിശോധിക്കാനും പരിഹരിക്കാനും ആള്‍ എത്തിയത്

Leave a Reply

Your email address will not be published. Required fields are marked *