പടിഞ്ഞാറത്തറ: വൈത്തിരി ഉപജില്ലാ ശാസ്ത്ര, ഗണിതശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ ഐ.ടി മേളക്ക് GHSS, AUPS, GLPS പടിഞ്ഞാറത്തറയിൽ തുടക്കമായി. രണ്ടുദിവസങ്ങളിലായി 5 മേഖലകളിലായി രണ്ടായിരത്തിലധികം ശാസ്ത്ര പ്രതിഭകൾ മാറ്റുരയ്ക്കുന്ന ശാസ്ത്രോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം ജിഎച്എസ്എസ് പടിഞ്ഞാറത്തറ പി.ടി.എ പ്രസിഡണ്ട് സുധീഷിന്റെ അധ്യക്ഷതയിൽ വൈത്തിരി എഇഒ ജോയ്.വി.സ്കറിയ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ഹെഡ്മാസ്റ്റർ ടി ബാബു,പിടിഎ പ്രസിഡന്റ് ഇബ്രാഹിം തുടങ്ങിയവർ സംസാരിച്ചു.
