കൽപ്പറ്റ: സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയും സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താം തരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ ആരംഭിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍, സുല്‍ത്താന്‍ ബത്തേരി ഗവ സര്‍വ്വജന ഹയര്‍സെക്കന്‍ഡറി സ്കൂള്‍, പനമരം- മാനന്തവാടി ഗവ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലായി 308 പഠിതാക്കളാണ് പരീക്ഷ എഴുതുന്നത്. 74 പുരുഷന്മാരും 234 സ്ത്രകളുമാണ.് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ 56 പേരും പട്ടികജാതി വിഭാഗത്തിലെ 19 പേരുമുണ്ട്. ഒക്ടോബര്‍ 21 ന് മലയാളം, 22 ന് ഹിന്ദി, 23 ന് ഇംഗ്ലീഷ്, 24 ന് രസതന്ത്രം, 25 ന് ഊര്‍ജ്ജ തന്ത്രം, 26 ന് ജീവശാസ്ത്രം, 28 ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 29 ന് ഗണിത ശാസ്ത്രം, 30 ന് സോഷ്യല്‍ സയന്‍സ് എന്നീ ക്രമത്തിലാണ് പരീക്ഷ നടക്കുക. ഒക്ടോബര്‍ 30 ന് പരീക്ഷ അവസാനിക്കും.
