പിണറായി പോലീസ് -ആർഎസ്എസ് അവിശുദ്ധ കൂട്ട്കെട്ടിനെതിരെ ജനരോഷം ഉയരണം: സഹീർ അബ്ബാസ്.

മാനന്തവാടി : പിണറായി പോലീസ് -ആർഎസ്എസ് അവിശുദ്ധ കൂട്ട്കെട്ടിനെതിരെ ജനരോഷം ഉയരണമെന്നും പോലീസ് യൂണിഫോമിട്ട ആർഎസ്എസുകാരെ ജനങ്ങൾ തിരിച്ചറിയണമെന്നും എസ്ഡിപിഐ ദേശീയ പ്രവർത്തക സമിതിയംഗം സഹീർ അബ്ബാസ് സഅദി.

പിണറായി പോലീസ് -ആർഎസ്എസ് കൂട്ട്കെട്ടിനെതിരെ എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന ജനജാഗ്രതാ കാംപയിന്റെ ഭാഗമായി മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ നയിച്ച ജനജാഗ്രതാ റാലിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതനിരപേക്ഷത നിലനിൽക്കുന്ന നമ്മുടെ സംസ്ഥാനത്തെ ഉത്തരേന്ത്യൻ മോഡൽ ഭരണത്തിലൂടെ സംഘപരിവാരത്തിനു തീറെഴുതി കൊടുക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. ഒരു എംഎൽഎ പോലും ഇല്ലാതെ സംസ്ഥാന ഭരണത്തെ നിയന്ത്രിക്കാനും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കാനുമുള്ള സൗകര്യം സംഘപരിവാറിന് പിണറായി സർക്കാർ ഒരുക്കികൊടുത്തിരിക്കുകയാണ്. ഉന്നത പോലീസ് തസ്തികകളിലുള്ളവർ നമ്മുടെ നാടിനെ കലാപഭൂമിയാക്കാനുള്ള ബോധപൂർവമായ നീക്കങ്ങൾ നടത്തിയത് തൃശൂർ പൂരം കലക്കിയ സംഭവത്തിലൂടെ നാം കണ്ടതാണ്.
അധോലോകത്തെ പോലും വെല്ലുന്ന സ്വർണക്കടത്ത്, കൊലപാതകം,ബലാത്സംഗം, മയക്കു മരുന്നിടപാടുകൾ തുടങ്ങിയവക്ക് നേതൃത്വം കൊടുക്കുന്നതും ഇത്തരം ഉദ്യോഗസ്ഥർ തന്നെയാണ്. നമ്മുടെ നാടിന്റെ സമാധാനം തകർത്ത് വർഗീയ വിദ്വേഷം പടർത്തുന്ന ഈ അവിശുദ്ധ കൂട്ട്കെട്ടിന് നേതൃത്വം നൽകുന്ന പിണറായി സർക്കാരിന്റെ നിലപാടുകളെ ചോദ്യം ചെയ്യാൻ പ്രതി പക്ഷ കക്ഷികൾ തയാറാവാത്തത് ലജ്ജാവഹമാണ്.

ഈ അപകടകരമായ കൂട്ട്കെട്ടിനെതിരെ
ജന പക്ഷത്തു നിന്ന് കൊണ്ട് എസ്ഡിപിഐ നടത്തുന്ന ഇത്തരം പരിപാടികളോട് ജനാധിപത്യ മതേതര വിശ്വാസികൾ ചേർന്നു നിൽക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.എസ്ഡിപിഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് ഇ ഉസ്മാൻ, ജില്ലാ സെക്രട്ടറിമാരായ ബബിത ശ്രീനു, സൽമ അഷ്‌റഫ്‌, മമ്മൂട്ടി കെ,മണ്ഡലം സെക്രട്ടറി സജീർ,വൈസ് പ്രസിഡന്റ് അലി എ കെ,വിമൻ ഇന്ത്യ മൂവ്മെന്റ് മാനന്തവാടി മണ്ഡലം പ്രസിഡന്റ് അലീമ, സെക്രട്ടറി സഫീന,എസ്ഡിപിഐ മണ്ഡലം കമ്മിറ്റിയംഗം സുമയ്യ തുടങ്ങിയവർ പങ്കെടുത്തു.
മണ്ഡലം ജോയിന്റ് സെക്രട്ടറി സകരിയ്യ സ്വാഗതവും മാനന്തവാടി മുൻസിപ്പൽ പ്രസിഡന്റ് സുബൈർ നന്ദിയും പറഞ്ഞു.

എരുമത്തെരുവിൽ നിന്നും സംസ്ഥാന സെക്രട്ടറി പി ജമീല പതാക കൈമാറലോടെ
ആരംഭിച്ച ജനജാഗ്രതാ റാലി ഗാന്ധിപാർക്കിൽ സമാപിച്ചു. പിണറായി പോലീസ് -ആർഎസ്എസ് അവിശുദ്ധ കൂട്ട്കെട്ടിനെതിരെയുള്ള ശക്തമായ പ്രതിഷേധമായി മാറിയ റാലിയിൽ നൂറ്കണക്കിന് പ്രവർത്തകർ പങ്കെടുത്തു.ഫൈസൽ പി കെ, റഫീഖ് പി.കെ, മുത്തലിബ് വി,മുഹമ്മദ്‌, നിസാർ, ഷംസുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *