മീനങ്ങാടി/പടിഞ്ഞാറത്തറ: പോലീസ് സ്‌റ്റേഷന്‍ നേരിട്ടു കണ്ട് പ്രവർത്തന രീതികൾ മനസിലാക്കാൻ എസ്. പി. സി സീനിയർ കേഡറ്റുകളെത്തി. മീനങ്ങാടി ഗവണ്മെന്റ് ഹൈസ്കൂളിലെ കുട്ടികൾ മീനങ്ങാടി സ്റ്റേഷനിലും ,തരിയോട് ഗവ. ഹൈസ്കൂളിലെ കുട്ടികൾ പടിഞ്ഞാറത്തറ സ്റ്റേഷനിലുമാണ് 16.11.2024 ശനിയാഴ്ച അധ്യാപകർക്കൊപ്പം സന്ദർശനം നടത്തിയത്. ലോക്കപ്പും തോക്കുകളും വയർലെസ്സ് തുടങ്ങിയവ കുട്ടികള്‍ക്ക് ലളിതമായി പരിചയപ്പെടുത്തി. മീനങ്ങാടി സ്റ്റേഷനിലെ അസി സബ് ഇൻസ്‌പെക്ടർമാരായ സഫിയ, സബിത എന്നിവരുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റസീന, രഞ്ജിത്ത്, സിവിൽ പോലീസ് ഓഫീസർമാരായ അനുമോൾ, ഖാലിദ് തുടങ്ങിയവർ പോലീസ് സ്‌റ്റേഷന്റെ ദൈനം ദിന പ്രവര്‍ത്തനങ്ങളെ കുറിച്ച് കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
പടിഞ്ഞാറത്തറയിൽ അസി. സബ് ഇൻസ്‌പെക്ടർ ഗീതയുടെ നേതൃത്വത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ നിസാബ്, അഖിലേഷ് തുടങ്ങിയവർ വിവരങ്ങൾ പകർന്നു. രാപകൽ വ്യത്യാസമില്ലാതെ ജനങ്ങൾക്ക് വേണ്ടി ക്രമസമാധാനപാലന ജോലി ചെയ്യുന്ന പോലീസുകാര്‍ക്ക് അഭിനന്ദനങ്ങളർപ്പിച്ച വിദ്യാർത്ഥികൾ പോലീസ് ജോലിയോടുള്ള സേവന തല്പരതയും അറിയിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസറും അധ്യാപകരുമായ റജീന, അഗസ്റ്റിൻ, രാജേന്ദ്രൻ, ബിന്ദു വർഗീസ് എന്നിവരാണ് കേഡറ്റുകൾക്കൊപ്പമുണ്ടായിരുന്നത്.
