കല്‍പ്പറ്റ: പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. മിനിമം പെന്ഷന് 9,000 രൂപയാക്കുക, ക്ഷാമബത്ത ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. പൗള്‍ട്രി ഡെവലപ്മെന്റ് കോര്പറേഷന് ചെയര്മാന് പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷന് ജില്ലാ പ്രസിഡന്റ് സി. എം. ശിവരാമന് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ സി. പ്രഭാകരന്, സംസ്ഥാന സെക്രട്ടറി പി. അപ്പന് നമ്പ്യാര്‍, സി.എച്ച്. മമ്മി എന്നിവര്‍ പ്രസംഗിച്ചു.
പ്രൊവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
