മുണ്ടക്കൈ ദുരന്തം; ശിഹാബ് ഫൈസിയുടെ കുടുംബത്തിനു വീടൊരുങ്ങി

കല്‍പ്പറ്റ: ഉരുള്‍പൊട്ടലില്‍ മരിച്ച മുണ്ടക്കൈ മഹല്ല് ഖത്തീബ് ശിഹാബ് ഫൈസിയുടെ കുടുംബത്തിനു പാണക്കാട് ഖാസി ഫൗണ്ടേഷന്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ മുട്ടില്‍ യതീംഖാന കാമ്പസില്‍ എസ്എംഎഫും ഖാസി ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ നേതൃസംഗമത്തില്‍ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്ലിയാര്‍ക്ക് കൈമാറി. സമസ്ത കേന്ദ്ര മുശാവറ അംഗം വി. മൂസക്കോയ മുസ്‌ലിയാര്‍, എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ.മുഹമ്മദ് ഷാ, ഡോ.റാഷിദ് ഗസാലി, കെ.കെ. അഹമ്മദ് ഹാജി, സി. മമ്മൂട്ടി, എം. ഹസന്‍ മുസ്്‌ലിയാര്‍, സലിം എടക്കര, ജബ്ബാര്‍ ഹാജി, വി.എസ്.കെ. തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു. എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി. ഇബ്രാഹിം ഹാജി സ്വാഗതവും സെക്രട്ടറി സി.പി ഹാരിസ് ബാഖവി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *