മേപ്പാടി : മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട വിജയകുമാർ ആനമാരി എന്നയാൾക്ക് ഓൾ കേരള പ്രൈവറ്റ് ബാങ്കേഴ്സ് അസോസിയേഷൻ വീടും സ്ഥലവും മേപ്പാടി കോട്ടനാട് മേടിച്ചു നൽകി. വീടിൻ്റെ തിരി തെളിക്കൽ ചടങ്ങിന് സംസ്ഥാന പ്രസിഡൻറ് പി എ ജോസ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ഗോപു കെ കെ, ട്രഷറർ ജയചന്ദ്രൻ മട്ടപ്പിള്ളി, സീനിയർ വൈസ് പ്രസിഡണ്ട്മാരായ അനിൽ ജെ, കൃഷ്ണകുമാർ എ പി, സുനിൽകുമാർ, പുഷ്പകുമാർ, ശ്രീലത, അലക്സാണ്ടർ എംഡി (വയനാട് ജില്ല പ്രസിഡൻറ്), ടി പി ഏലിയാസ്, ബിജിത്ത് എന്നിവർ സന്നിഹിതരായിരുന്നു.
