ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മാനന്തവാടി : ബൈക്കും ജീപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തൃശ്ശിലേരി അണക്കെട്ടിന് സമീപം താമസിക്കുന്ന ചിറത്തലയ്ക്കൽ റെജിയുടെയും ജിജിയുടേയും മകൻ ജിതിൻ സി.ആർ (26) ആണ് മരിച്ചത്.

ഇന്നലെ രാത്രി എട്ടരയോടെ ഒണ്ടയങ്ങാടി 54 ൽ വെച്ചായിരുന്നു അപകടം. ആതിരയാണ് ജിതിന്റെ ഭാര്യ. ഇവർ വിദേശത്ത് നഴ്സായി ജോലി ചെയ്യുകയാണ്.
മകൻ: റയാൻ. സഹോദരി: ജിൽന. സംസ്കാരം നാളെ തൃശ്ശിലേരി സെൻറ് ജോർജ്ജ് പള്ളി സെമിത്തേരിയിൽ.

Leave a Reply

Your email address will not be published. Required fields are marked *