പുതിയിടം: ചോയ്മൂലയിലെ എസ്ഡിപിഐ കൊടിമരത്തിൽ നിന്നും പതാക വലിച്ചു കീറിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ പുതിയിടം ബ്രാഞ്ച് കമ്മിറ്റി.
ജനങ്ങൾ വളരെ സമാധാനത്തോടെ കഴിയുന്ന പുതിയിടം ചോയ്മൂല പ്രദേശത്ത് മനപ്പൂർവം സംഘർഷമുണ്ടാക്കുക എന്ന ഉദ്ദേശത്തോടെയാണ് SDPI,മുസ്ലിം ലീഗ് എന്നിവരുടെ കൊടിമരത്തിൽ നിന്നും കൊടി വലിച്ചു കീറി താഴെയിട്ടിരിക്കുകയാണ്.
ഇതിന് പിന്നിലുള്ളവരെ കണ്ടെത്തി മാതൃകാ പരമായി ശിക്ഷിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ബ്രാഞ്ച് പ്രസിഡന്റ് യൂനുസ്, സെക്രട്ടറി അൻസാർ, ജാഫർ, സുബൈർ, ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.
