പുല്‍പള്ളി: ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ പുകലമാളം വയല്‍ പ്രദേശത്തെ അധിനിവേശ സസ്യങ്ങളെ ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ സ്റ്റാഫും എന്‍.ഇ.ആര്‍.എഫ് എന്‍.ജി.ഇ.ഒ ടീമുമൊത്ത് നീക്കം ചെയ്തു. ഇരുളം ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.പി അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം.ഒ ഭാസ്‌കരന്‍, എ.കെ സിന്ധു, ആദര്‍ശ്, ഷിബിലി, സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.
അധിനിവേശ സസ്യങ്ങള്‍ നീക്കം ചെയ്തു
