മാനന്തവാടി : ബ്ലോക്ക് പഞ്ചായത്ത് ക്ഷീരകർഷകർക്ക്
ഉദ്പാദനബോണസ് വിതരണം ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 ക്ഷീരകർഷകർക്കുള്ള ഉൽപാദന ബോണസ് വിതരണം ചെയ്തു.
ബ്ലോക്ക് വൈസ് പ്രസിഡണ്ട് എ. കെ ജയഭാരതിയുടെ അധ്യക്ഷതയിൽ പ്രസിഡന്റ് ജസ്റ്റിൻ ബേബി ബോണസ് വിതരണം ഉദ്ഘാടനം നിർവഹിച്ചു.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തിരുനെല്ലി,വെള്ളമുണ്ട,എടവക,തൊണ്ടർനാട്,തവിഞ്ഞാൽ ഗ്രാമപഞ്ചായത്തുകളിലെ 21 ക്ഷീരസംഘങ്ങളിൽ പാലിക്കുന്ന 4300 ഓളം ക്ഷീര കർഷകർക്ക് പാലളവിന്റെ തോതനുസരിച്ച് 66,64,777 രൂപയാണ് ലഭിക്കുന്നത്.പരമാവധി 40000 രൂപ വരെയാണ് ഒരു ക്ഷീരകർഷകന് ലഭിക്കുക.
ബ്ലോക്ക് ക്ഷീര വികസന ഓഫീസർ എൻ എസ് ശ്രീലേഖ സ്വാഗതം പറഞ്ഞു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.വി.വിജോള്‍,ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കല്യാണി,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,മെമ്പർമാരായ
ഇന്ദിര പ്രേമചന്ദ്രൻ,അസീസ് വാളാട്
രമ്യ താരേഷ്,ജോയ്സി ഷാജു,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ്,
ക്ഷീരസംഘം പ്രസിഡൻ്റുമാരായ രാമകൃഷ്ണൻ തൃശ്ശിലേരി,ഇ എം പീയൂസ് ആലാറ്റിൽ,ജോഷി ജോർജ് മക്കിയാട്,എം പൌലോസ് കല്ലോടി,ബേബി കൊല്ലമ്മാവടി നല്ലൂർനാട്.ക്ഷീരസംഘം സെക്രട്ടറി അജിത്ത് പനവല്ലി,ഡോ. സീസ്മ സുബ്രഹ്മണ്യൻ,ഡിഎഫ്ഐ ഗിരീഷ് എന്നിവർ സംസാരിച്ചു.
സീനിയർ വെറ്റിനറി സർജൻ ഡോ.രവികുമാർ എം നന്ദി രേഖപ്പെടുത്തി.
