വയനാട് ഫെസ്റ്റ് കം ഷോപ്പിംഗ് ഫെസ്റ്റിവൽ സെപ്റ്റംബർ 15ന് സമാപിക്കും

നറുക്കെടുപ്പ് നടത്തി പ്രഖ്യാപിച്ച സമ്മാനങ്ങൾ വിതരണം ചെയ്യും. വയനാടൻ ടൂറിസം രംഗത്ത് ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഓണം സീസൺ ഉൾപ്പെടുത്തിയാണ് വയനാട് ഫെസ്റ്റ് സമാപിക്കുന്നത് . നൂറിൽ പരം ചെറുതും വലുതുമായ ഇവന്റുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വിജയകരമായി നടത്താൻ സാധിച്ചിട്ടുണ്ട്. കൽപ്പറ്റയിൽ 45 ദിവസമായി നടത്തിയ അക്വാ ടണൽ എക്സ്പോ വയനാട്ടിൽ പുതുമ ഉള്ളതായിരുന്നു മുത്തങ്ങയിൽ നടത്തിയ ഫാഷൻ ഷോ ഏറെ ശ്രദ്ധിക്കപ്പെട്ടു. പനമരത്ത് നടത്തിയ ഷഹബാസ് ഗസൽ മ്യൂസിക്കൽ നൈറ്റ് ശ്രദ്ധേയമായി മാസംതോറും നറുക്കെടുപ്പ് നടത്തി ഒരു ബുള്ളറ്റും രണ്ട് സ്കൂട്ടിയും കൊടുത്തു വരുന്നുണ്ട്. ആഴ്ച തോറും നറുക്കെടുപ്പ് നടത്തി 50 പേർക്ക് ആയിരം രൂപയുടെ ഗിഫ്റ്റ് വൗച്ചറുകൾ കൊടുത്തു വരുന്നു.

വയനാട് ഫെസ്റ്റ് തീരുന്ന മുറക്ക് 6 കാറുകളും 8 ബുള്ളറ്റുകളും 40 സ്കൂട്ടികളും നൂറുക്കണക്കിന് മറ്റ് വിവിധ ഇലക്ട്രോണിക്സ് ഉപകരണങ്ങളും സമ്മാനങ്ങളിൽ പെടുംമാസംതോറും നറുക്കെടുത്ത് സമ്മാനമായി കൊടുത്തു കൊണ്ടിരിക്കുന്ന ബുള്ളറ്റും സ്കൂട്ടിയും ഉൾപ്പെടെയാണിത്. സെപ്റ്റമ്പർ 15 വരെ മാസ നറുക്കെടുപ്പും ആഴ്ച നറുക്കെടുപ്പും നടത്തും. എല്ലാ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും പർച്ചേസ് ചെയ്യുമ്പോൾ ഉപഭോക്താക്കൾ കൂപ്പണുകൾ ചോദിച്ചു വാങ്ങണമെന്ന് ജില്ലാ ഭാരവാഹികൾ അഭ്യർഥിച്ചു .

ജില്ലാ പ്രസിഡൻ്റ് ജോജിൻ ടി ജോയ് ജില്ലാ ജനറൽ സെക്രട്ടറി കെ ഉസ്മാൻ ജില്ലാ ട്രഷറർ നൗഷാദ് കരിമ്പനക്കൽ ജില്ലാ ഭാരവാഹികളായ ഇ ഹൈദ്രു,പി വി അജിത്ത് താരിഖ് കടവൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *