കണിയാമ്പറ്റ : കബ്ലക്കാട് പതിമൂന്നാം വാർഡ് വെസ്റ്റ് കനാൽപ്രദേശം അംഗൻവാടിയിൽ വച്ച് വനിതാ ലീഗിൻ്റെ “മടിത്തട്ട് ” ലഹരി വിരുദ്ധ ക്യാമ്പയ് ൻ്റെ ഭാഗമായി അമ്മമാർക്കുള്ള ലഹരി വിരുദ്ധ സെമിനാറും ചർച്ചയും സംഘടിപ്പിച്ചു.
വനിത ലീഗ് പഞ്ചായത്ത് സെക്രട്ടറി പി.നഫീസത്ത് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻൻ്റിങ് കമ്മറ്റി ചെയർപേർസണുമായ സീനത്ത് തൻവീർ അദ്ധ്യക്ഷത വഹിച്ചു.
വിമുക്തി മിഷൻ വയനാട് ജില്ല കോ -ഓർഡിനേറ്റർ എൻ.സി.സജിത്ത്കുമാർ അച്ചൂരാനം അമ്മമാർക്കായി ലഹരി വിരുദ്ധ സെമിനാറും ചർച്ചയും നയിച്ചു. വാർഡ് കൺവീനർ പി.സി. ഹംസ, വികസന സമിതി അംഗം കെ. അബ്ബാസ് , പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് വി.പി. ഷുക്കൂർ മുതലായവർ സംസാരിച്ചു.
“മടിത്തട്ട് “ലഹരി വിരുദ്ധ ക്യാമ്പയ്ൻ്റെ ഭാഗമായി സെമിനാറും ചർച്ചയും സംഘടിപ്പിച്ചു
