കൽപറ്റ : സഹകരണ മേഖലയിലെ നിക്ഷേപ വായ്പാ പിരിവുകാർക്ക് തൊഴിൽ സംരക്ഷണവും സാമൂഹിക സുരക്ഷയും ഒരുക്കേണ്ട ബാധ്യത സംസ്ഥാന സർക്കാരിനുണ്ടെന്ന് ടി സിദ്ധീഖ് എംഎൽഎ. കൽപറ്റ സർവീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തിൽ നടന്ന കോ ഓപ്പറേറ്റീവ് ബാങ്ക്സ് ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കറൻസി രഹിത ഇടപാടുകൾ വ്യാപകമാവുന്നത് ഈ രംഗത്തുള്ളവർക്ക് തൊഴിൽ ഭീഷണിയുയർത്തുന്നു. 30 ഉം 40 ഉം വർഷം സേവനമുണ്ടായിട്ടും ഈ വിഭാഗത്തെ തസ്തിയുണ്ടാക്കി സ്ഥിരപ്പെടുത്തുന്നതിനോ മിനിമം വേതനം ഉറപ്പാക്കുന്നതിനോ വിരമിച്ചവരുടെ പെൻഷൻ കാര്യത്തി തീരുമാനമുണ്ടാക്കുന്നതിലോ സർക്കാ നടപടി സ്വീകരിക്കുന്നില്ലെന്നും ചെയ്ത ജോലിക്ക് കൂലി നൽകാതെ സാമൂഹി ക്ഷേമ പെൻഷൻ വിതരണം ചെയ്തതിനുള്ള വേതനം മുൻകാല പ്രാബല്യം നൽകി വെട്ടിക്കുറക്കുകയാണ് സർക്കാർ ചെയ്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി യു ഡി എഫ് കാലത്ത് നിക്ഷേപപിരിവുകാർക്കായി പ്രഖ്യാപിച്ച പല ആനുകൂല്യങ്ങളും നടപ്പാക്കുന്നതിൽ സർക്കാർ പിന്നാക്കം പോയന്നും ഇക്കാര്യത്തിൽ സഹകരണവകുപ്പ് നിഷേധനയം തുടരുകയാണന്നും അദ്ദേഹം കുറ്റപ്പെടുത്തി
ജില്ലാ പ്രസിഡൻ്റ് വിജെ ലൂക്കോസ് അധ്യക്ഷത വഹിച്ചു,മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷൻ റസാഖ് കൽപറ്റആശംസാപ്രസംഗം നടത്തി. സഹകരണ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി എ സി സി ക്കും പ്രത്യേക പരീക്ഷാ ബോർഡിനും വിടുന്നതിന് മുമ്പ് ഭരണസമിതി തീരുമാനപ്രകാരം നിയമിക്കപ്പെട്ടവരാണ് ഇന്നുള്ള നിക്ഷേപപിരിവുകാരിൽ പകുതിയെന്നും അതിനാൽ ഇവരെ മറ്റു ജീവനക്കാരെ പോലെ കണക്കാക്കി ആനുകൂല്യങ്ങൾ ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് ദിനേശ് പെരുമണ്ണ മുഖ്യപ്രഭാഷണം നടത്തി.
പോക്കുമുണ്ടോളി,മധു മടക്കിമല, മനോജ്, എംസി ടോമി, സിബി ഡി സിഎ സംസ്ഥാന വനിതാ വിഭാഗംചെയർപേഴ്സൺ സരിജ ബാബു, കൺവീനർ പി വി ഫെമിത, ടിസൈതുട്ടി, എം കെ രാഘവൻ,ടി പ്രിൻസ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
കെ വി വിശാഖ് റിപ്പോർട്ട് അവതരിപ്പിച്ചു.
ഡെപ്പോസിറ്റ് കലക്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം നടത്തി
