ഡോ. അമയയെ ആദരിച്ചു

മാനന്തവാടി : എംബിബിഎസ് വിജയകരമായി പൂർത്തീകരിച്ച പഴശ്ശി നഗർ സ്വദേശി ഡോ. അമയ ജോണിനെ പഴശ്ശി ബാലജന സഖ്യം ആദരിച്ചു. എടവക പഞ്ചായത്ത് പ്രസിഡൻ്റ് ബ്രാൻ അഹമമദ് കുട്ടി ഉദ്ഘാടനം ചെയ്തു. എം. എസ്. അനാമിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ കെ.വി.വിജോൾ പൊന്നാട അണിയിച്ചു. ബാലജനസഖ്യം യൂണിയൻ രക്ഷാധികാരി വി. ഹുസൈൻ മുഖ്യ പ്രഭാഷണം നടത്തി. അഭിജിത്ത് കെ. ഷിനോജ്, മഞ്ജു അജീഷ്, ശ്രേയ ശ്രീവത്സൻ, ബേസിൽ വർഗീസ്, പി. വാണിദാസ്, പി. കാദർ, ജിൻസി മലേക്കുടി, അഖില ലജീഷ്, കെ.എം. ഷിനോജ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *