കല്പറ്റ:വാര്യാട് കാറും പിക് അപ്പും കൂട്ടിയിടിച്ചു ആറ് പേർക്ക് പരിക്കേറ്റു. കാർ യത്രികരും കോഴിക്കോട് ഫാറൂഖ് സ്വദേശികളും ആയ അയൂബ്(62)സുഹറ എന്നിവരെ കല്പറ്റ ലിയോ ആശുപത്രിയിലും മുഹമ്മദ് ഫാരിജി(30)സുഫിയാനാ (25) ആധില (9) എന്നിവരെ കല്പറ്റ ഫാത്തിമ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.പിക്ക് അപ്പ് ഡ്രൈവറായ ആന്ധ്രാ സ്വദേശിക്കും അപകടത്തിൽ പരിക്ക് പറ്റിയിട്ടുണ്ട്.
