കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലെ യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തു

മാനന്തവാടി : കെ.എസ്.ആര്‍.ടി. സി ഡിപ്പോയിലെ യാര്‍ഡ് നവീകരണ പ്രവൃത്തികള്‍ മന്ത്രി ഒ.ആര്‍

കേളു ഉദ്ഘാടനം ചെയ്തു. സംസ്ഥാന ബജറ്റിൽ അനുവദിച്ച രണ്ട് കോടി രൂപ വിനിയോഗിച്ചാണ് യാര്‍ഡ് നവീകരിക്കുന്നത്. നിലവില്‍ മഴക്കാലത്ത് ചെളിക്കളമായി മാറുന്ന യാര്‍ഡിൽ കോണ്‍ക്രീറ്റ് ചെയ്ത് വെള്ളം ഒഴുകാനുള്ള സൗകര്യമുള്‍പ്പെടെ ഏര്‍പ്പെടുത്തിയാണ് നവീകരിക്കുക.

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ മാനന്തവാടി നഗരസഭ കൗൺസിലർ അരുൺ കുമാർ, മാനന്തവാടി കെ.എസ്.ആർ.ടി.സി ഡി.ടി.ഒ പി. അനിൽകുമാർ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ ദിവ്യ, സംഘടനാ പ്രതിനിധികളായ സുനിൽ കുമാർ, ടി.വി സന്തോഷ് കുമാർ, കെ.ജെ റോയ്, അന്‍വര്‍ സാദിഖ്, എം.പി ജ്ഞാനദാസൻ, മനീഷ് ഭാസ്ക്കർ, കെ.എസ്.ആർ.ടി.സി ജീവനക്കാർ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *