പുതുചരിത്രം തീർത്ത് എസ് വൈ എസ് വയനാട് ജില്ലാ സൈൻ ലാംഗ്വേജ് സമ്മേളനം

കൽപ്പറ്റ: എസ് വൈ എസ് വയനാട് ജില്ലാ സൈൻ ലാംഗ്വേജ് ഇസ്ലാമിക്ക് സമ്മേളനത്തിന് ഉജ്ജ്വല സമാപനം കൽപ്പറ്റ ദാറുൽ ഫലാഹ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനത്തിൽ വയനാട് ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി സന്ദേശം പ്രഭാഷണം നടത്തി.

എസ് വൈ എസ് സംസ്ഥാന സാമൂഹികം സെക്രട്ടറി ആർ പി ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ബഷീർ സഅദി അധ്യക്ഷത വഹിച്ചു.

ഉമർ സഖാഫി ചെതലയം മൊയ്തീൻ കുട്ടി സഖാഫി വിഷായവതരണം നടത്തി , കേരള മുസ്‌ലിം ജാമഅത്ത് ജില്ലാ ജനറൽ സെക്രട്ടറി എസ് ഷറഫുദ്ദീൻ എസ് വൈ എസ് ജില്ലാ സെക്രട്ടറി ലത്തീഫ് കാക്കവയൽ ദാറുൽ ഫലാഹ് സെക്രട്ടറി കെ കെ മുഹമ്മദലി ഫൈസി അഫ്‌സൽ സഖാഫി നജീം കൽപ്പറ്റ ഷമീർ തോമാറ്റുചാൽ അബ്ദുൽ ലത്തീഫ് അഹ്‌സനി ശരീഫ് കോളിച്ചാൽ സംബന്ധിച്ചു.

 

വയനാട് ജില്ലയിൽ ഇത്‌ വരെ നടന്നതിൽ ഏറ്റവും വലിയ ആംഗ്യ ഭാഷക്കാരുടെ സംഗമം കൂടിയായി മാറി സമ്മേളനം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നൂറിലധികം ആംഗ്യഭാഷക്കാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *