എക്സൈസ് റെയിഡിൽ വൻ ഹാൻസ് ശേഖരം പിടികൂടി

മണിയങ്കോട് : കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷർഫുദ്ദീൻ T യും സംഘവും കൽപ്പറ്റ മണിയങ്കോട് ഭാഗത്ത് നടത്തിയ റെയിഡിൽ വാടക വീട്ടിൽ നിന്നും വൻ ഹാൻസ് ശേഖരം പിടികൂടി.

നിരോധിത പുകയില ഉൽപ്പന്നമായ 6390 പാക്കറ്റ് ഹാൻസ് ആണ് കണ്ടെടുത്തത്.

കമ്പളക്കാട് സ്വദേശി അട്ടശ്ശേരി വീട്ടിൽ അഷ്റഫ് AK (Age:39) എന്നയാളാണ് ഹാൻസ് സൂക്ഷിച്ചുവച്ചത്.

ഇയാൾക്കെതിരെ COTPA ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.

പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ ലത്തീഫ് KM,

സിവിൽ എക്സൈസ് ഓഫീസർമാരായ സജിപോൾ, പ്രണവ് SL എന്നിവർ പങ്കെടുത്തു.

ഹാൻസ് വിൽപ്പന സംഘത്തിലെ മറ്റു കണ്ണികളെ കുറിച്ചുള്ള അന്വേഷണം പുരോഗമിച്ചു വരുന്നതായി എക്സൈസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *