മാനന്തവാടി : യാക്കോബായ സുറിയാനി സഭയുടെ പയ്യമ്പള്ളി പാടുകാണിക്കുന്ന് ഇടവകകളുടെ വികാരിയായ ഫാ. കെന്നി ജോൺ മാരിയിലിൻ്റെ പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു . പയ്യമ്പള്ളി സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്ന ചടങ്ങ് മാനന്തവാടി നഗരസഭ സ്ഥിര സമിതി അധ്യക്ഷൻ ഷിബു കെ ജോർജ് ഉദ്ഘാടനം ചെയ്തു . യാക്കോബായ സഭ മാനന്തവാടി മേഖല സമിതി ചെയർമാൻ ഫാ. ബേബി പൗലോസ് ഓലിക്കൽ അധ്യക്ഷത വഹിച്ചു . മാനന്തവാടി നഗരസഭ കൗൺസിലർമാരായ ലിസി ജോസ് , ഷെല്ലി ജിൽസ് , സഭാ മാനേജിംഗ് കമ്മിറ്റി അംഗം കെ.എം. ഷിനോജ് , മത്തായി കീരം ക്കുന്നേൽ,
പി.സി. ഷിബു, മോൾജി പാപ്പിനിശേരി , ഏലിയാസ് പുത്തേൽ എന്നിവർ പ്രസംഗിച്ചു. ഉപഹാര സമർപ്പണവും സ്നേഹ വിരുന്നും നടന്നു.
