വാളാട് : ഒയാസിസ് ഫിറ്റ്നസ് അക്കാദമിയും റോയൽ കാസ്റ്റിൽ ഓഡിറ്റോറിയവും സംയുക്തമായി സംഘടിപ്പിച്ച വാളാട് മാരത്തോൺ 2026 മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മീനാക്ഷി രാമൻ ഉദ്ഘാടനം ചെയ്തു. തവിഞ്ഞാൽ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ എംജി ബിജു അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ശ്രീ കെഎം ഫ്രാൻസിസ്, ജില്ലാ ലീഡ് ബാങ്ക് മാനേജർ ശ്രീ മുരളീധരൻ T.M എന്നിവർ മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്തു. പുരുഷ വിഭാഗത്തിൽ പാലക്കാട് നിന്നുള്ള ശ്രീധിനും, സ്ത്രീകളുടെ വിഭാഗത്തിൽ കൃഷ്ണേന്ദുവും, കുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ഫാഹിമും വിജയികളായി.
