പൊട്ടക്കിണറ്റിൽ അകപ്പെട്ട തെരുവുനായയെ രക്ഷപ്പെടുത്തി ദുരന്തനിവാരണ സേന.

കമ്പളക്കാട്: കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ ക്രൈം ബ്രാഞ്ച് ഓഫീസിന് പിറകുവശത്തുള്ള ആളൊഴിഞ്ഞ വീട്ടുപറമ്പിലെ ഉപയോഗശൂന്യമായ പൊട്ടക്കിണറ്റിൽ രണ്ട് ദിവസം മുമ്പ് അകപ്പെട്ട തെരുവുനായയെ ദുരന്തനിവാരണ സേനയുടെ പ്രവർത്തകർ രക്ഷപ്പെടുത്തി.

ദുരന്തനിവാരണ സേന കൺവീനർ അബ്ദുൽ ഗഫൂർ ഊത്താലക്കലിന്റെ നേതൃത്വത്തിൽ ഷിബു കുറുമ്പേമഠം, റഹീം പന്നിയൻ, ജംഷീദ് കിഴക്കയിൽ, ജോൺ പച്ചിലക്കാട് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

രക്ഷാപ്രവർത്തനത്തിനിടെ പ്രദേശവാസികളായ മോയിൻ ഉസ്താദ്, മുത്ത് എന്നിവരും സേനാംഗങ്ങൾക്കൊപ്പം സജീവമായി സഹകരിച്ചു.

സംഭവസ്ഥലത്തെത്തിയ ദുരന്തനിവാരണ സേനാംഗങ്ങൾ ഉപയോഗശൂന്യമായ കിണർ അടിയന്തരമായി മൂടുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വാർഡ് മെമ്പർ നഫീസത്ത് ജാഫറിനോട് ആവശ്യപ്പെട്ടു.

കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സണും ആറാം വാർഡ് മെമ്പറുമായ നസീമയും സ്ഥലത്ത് സന്നിഹിതയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *