ഹയർ സെക്കണ്ടറി അപേക്ഷ സമർപ്പണം ഉറപ്പ് വരുത്താൻ മിഷൻ +1 സംവിധാനവുമായി വയനാട്

ജില്ലയിലെ എല്ലാ വിദ്യാലയങ്ങളിലും

സൗജന്യ അപക്ഷാ സഹായ കേന്ദ്രങ്ങളായ ഫോക്കസ് പോയൻ്റുകൾ

കൽപ്പറ്റ : ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽ

പത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലസ് വൺ ഓൺ ലൈൻ

രജിസ്ട്രേഷന് പിന്തുണയൊരുക്കുക, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ സമ്പൂർണ്ണ

പ്രവേശനം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ വയനാട് ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ഹയർ സെക്കണ്ടറി കരിയർ ഗൈഡൻസ് ആൻ്റ്

അഡോളസെൻ്റ് കൗൺസിലിംഗ് സെല്ലും, പട്ടികവർഗ്ഗ വകുപ്പും കൈറ്റ് വയനാടും വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും സംയുക്തമായി

ജില്ലയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മിഷൻ +1. മിഷൻ +1 ന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികളുടെ അഡ്മിഷൻ സംശയനിവാരണത്തിനും, ഹയർ സെക്കണ്ടറി വിഷയങ്ങൾ പരിചയപ്പെടുത്തുന്നതിനും, ഉപരിപഠന തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനും ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ ഫോക്കസ് പോയൻ്റുകൾ പ്രവർത്തിക്കും. ഓൺലൈൻ ആയും വിദ്യാർത്ഥികൾക്ക് സേവനങ്ങൾ

ലഭ്യമാക്കും. ഉന്നത വിദ്യാഭ്യാസ മേഖലകളെകുറിച്ചും തൊഴിൽ സാധ്യതകളെ കുറിച്ചും

വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ബോധവൽക്കരണം നടത്തി കൊണ്ടാണ്

മിഷൻ +1 പ്രവർത്തിക്കുന്നത്.

വിദ്യാർത്ഥികൾ 10-ാം തരം പഠിച്ച സ്കൂളുകളിൽ നിന്നും ജില്ലയിലെ ഹയർ സെക്കണ്ടറി വിദ്യാലയങ്ങൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിദ്യാലയങ്ങൾ എന്നിവിട ങ്ങളിൽ നിന്ന് അധ്യാപകരുടെ സഹായത്തോടെ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.

വിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന ഹെല്പ് ഡെസ്കുകളിൽ

നാഷണൽ സർവീസ് സ്കീം, കരിയർ ഗൈഡൻസ്, സൗഹൃദ ക്ലബ്, ഹയർ സെക്കണ്ടറി ഐ.ടി. കോഡിനേറ്റർമാർ എന്നിവരുടെ സേവനം സൗജന്യമായി ലഭ്യമാക്കും.

വയനാട് ജില്ലയിൽ 60 വിദ്യാലയങ്ങളിലായി 175 ബാച്ചുകളാണ് നിലവിലുള്ളത്. 33 സർക്കാർ വിദ്യാലയങ്ങൾ, 19 എയ്ഡഡ് വിദ്യാലയങ്ങളും, 3 അൺ എയ്ഡഡ് വിദ്യാലയങ്ങളും 3 റസിഡൻഷ്യൽ വിദ്യാലയങ്ങളുമാണ് ജില്ലയിലുള്ളത്. സർക്കാർ വിദ്യാലയങ്ങളിൽ 5110, എയ്ഡഡ് വിദ്യാലയങ്ങളിൽ 2950, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ 300, സ്പഷ്യൽ സ്‌കൂളിൽ 50, റസിഡൻഷ്യൽ വിദ്യാലയങ്ങളിൽ 158 സീറ്റുകളാണ് ജില്ലയിൽ ഉള്ളത്. ആകെ സീറ്റുകളുടെ എണ്ണം 10796 ആണ്. സയൻസ് ബാച്ചുകൾ സർക്കാർ തലത്തിൽ 35, എ യ്ഡഡ് 32, അൺ എയ്ഡഡ് 10, ഉൾപ്പടെ 77 ബാച്ചുകളും, ഹ്യൂമാനിറ്റീസ് ബാച്ചിൽ സർക്കാർ തലത്തിൽ 32, എയ്ഡഡ് 14,അൺ എയ്ഡഡ് 1 ഉൾപ്പടെ 47 ബാച്ചുകളും, കോമേഴ്സ് ബാച്ചിൽ സർക്കാർ തലത്തിൽ 33 ബാച്ചുകളും, എയ്ഡഡ് 13 ,അൺ എയ്ഡഡ് തലത്തിൽ 5, ആകെ 47 ബാച്ചുകളുമാണ് ജില്ലയിൽ ഉള്ളത്. ഇതു കൂടാതെ വി.എച്ച്.എസ് ഇ വിഭാഗത്തിലും വിദ്യാലയങ്ങളിലായി പോളി ടെക്നിക്കലിലും ഐടി ഐ കളിലുമായി 1000 ത്തോളം സീറ്റുകളുമുണ്ട്.

അഡ്മിഷൻ പ്രവർത്തനങ്ങൾ സുഖമമായി നടക്കാൻ ജില്ലാ പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രത്യേക ആലോചന യോഗം

നടത്തി. യോഗം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌. ടി. Hamsaഹയർ സെക്കണ്ടറി അപേക്ഷ സമർപ്പണം

ഉറപ്പ് വരുത്താൻ മിഷൻ +1 സംവിധാനവുമായി വയനാട്

നടത്തി. ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ചന്ദ്രിക കൃഷ്ണൻ ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ ടീ. ഹംസ. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സൽമ മൊയി പദ്ധതി വിശദീകരിച്ചു.ജില്ലയിലെ ഏകജാലക പ്രവേശനം സംബന്ധിച്ച കാര്യങ്ങളും സീറ്റു വിവരങ്ങളും ഹയർ സെക്കന്ററി ജില്ല കോർഡിനേറ്റർ ഷിവി കൃഷ്ണൻ യോഗത്തിൽ പ്രതിപാദിച്ചു… സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ ആയ ജിനി തോമസ്.. ശശീന്ദ്രൻ… ജില്ലാ പഞ്ചായത്ത്‌ അംഗങ്ങൾ… Itdp പ്രൊജക്റ്റ്‌ ഓഫീസർ പ്രമോദ്.. കരിയർ ഗൈഡൻസ് കോർഡിനേറ്റർ സിമിൽ.. Kite കോർഡിനേറ്റർ ഹസീന.. Tdo മാർ.. ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറി ബെന്നി ജോസഫ് എന്നിവർ പങ്കെടുത്തു.. വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്രവ്യസ് സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *