ഗ്രേസ് ഡേകെയർ & പ്രീസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു.

അമ്പലവയൽ : കുടുംബശ്രീ എസ് വി ഇ പി പദ്ധതിയുടെ ഭാഗമായി തോമട്ടുചാലിൽ ഗ്രേസ് ഡേകെയർ ആൻഡ് പ്രീസ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. അമ്പലവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ. സി കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികൾക്ക് സുരക്ഷിതമായ അന്തരീക്ഷവും, ശുചിത്വവും ആരോഗ്യകരമായ പരിചരണവും
നൽകുന്നതോടൊപ്പം കളിയിലൂടെയുള്ള പഠനവും , കുഞ്ഞുങ്ങൾക്ക് പ്രത്യേക ശ്രദ്ധയും കേന്ദ്രീകരിച്ചാണ് സംരംഭം ആരംഭിച്ചിട്ടുള്ളത്. ആറുമാസം മുതൽ പ്രായമായ കുട്ടികൾക്ക് അഡ്മിഷൻ എടുക്കാം. രാവിലെ 8 മണിമുതൽ വൈകുന്നേരം 6.30 വരെയാണ് പ്രവർത്തന സമയം.

സിഡിഎസ് ചെയർപേഴ്സൺ ഷേർലി ജോയ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് ബീന അബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ ബാബു, വാർഡ് അംഗം റംല സുലൈമാൻ, ജിൻസി അനീഷ്, ശ്രീകല, സുരേഷ്, കുടുംബശ്രീ അസി. ജില്ലാ മിഷൻ കോർഡിനേറ്റർ കെ. എം സെലീന, ജില്ലാ പ്രോഗ്രാം മാനേജർ പി.ഹുദൈഫ് , ശ്രുതി രാജൻ , സംരംഭക അമല ബാബു തുടങ്ങിവയർ പങ്കെടുത്തു.
ഫോൺ: 6282599259, 7558866863.

Leave a Reply

Your email address will not be published. Required fields are marked *