തരുവണ : വയനാട് ജില്ലയെ മറ്റു ജില്ലകളുമായി എളുപ്പത്തിൽ ബന്ധപ്പിക്കാൻ കഴിയുന്ന ചുരമില്ലാ ബദൽ പാതയായ പടിഞ്ഞാറത്തറ -പൂഴിത്തോട് റോഡ് യാഥാർഥ്യ മാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. അടിക്കടി താമരശ്ശേരി ചുരം ബ്ലോക്ക് ആകുന്നത് കാരണം വയനാട്ടുകാർ ദുരിതം പേറു കയാണെന്ന് പ്രസിഡന്റ് കമ്പ അബ്ദുല്ല ഹാജിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം ചൂണ്ടിക്കാട്ടി. കെ.വി.വി.എസ്.ജില്ലാ പ്രസിഡന്റ് ജോജിൻ ടി.ജോയ് യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുറഹ്‌മാൻ.എസ് സ്വാഗതവും, ഉസ്മാൻ പള്ളിയാൽ നന്ദിയും പറഞ്ഞു. ജില്ലാ ഭാര വാഹികളായ മഹേഷ്, ഷിബി.എൻ.പി.തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കമ്പ അബ്ദുള്ള ഹാജി (പ്രസിഡന്റ് ), എസ്.അബ്ദുറഹ്മാൻ (ജനറൽ സെക്രട്ടറി ), ഉസ്മാൻ പള്ളിയാൽ (ട്രഷറർ ), അമ്മത് പത്തായകോടൻ,
കെ.ടി.ഖാലിദ് , ശ്രീധരൻ ഇരുപുത്ര (വൈസ് പ്രസിഡന്റമാർ) അബ്ദുൽ കരിം മലബാർ, കെ.കെ.ജംഷീർ, പി.കെ.ഷാനവാസ് (സെക്രട്ടറിമാർ)തുടങ്ങിയവരെ തിരഞ്ഞെടുത്തു.
