ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ പരിസ്‌ഥിതി ദിനാചാരണം നടത്തി

കൽപ്പറ്റ: വയനാട് ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും, യൂണിറ്റുകളിലും ലോക പരിസ്‌ഥിതി ദിനാചാരണം നടത്തി. ജില്ലാ പോലീസ് കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വയനാട് ജില്ലാ പോലീസ് മേധാവി അരുൺ കെ. പവിത്രൻ ഐ.പി.എസ് വൃക്ഷ തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. അഡിഷണൽ എസ്.പി കെ.എസ്. ഷാജി, ഡി വൈ എസ്.പി മാരായ കെ.കെ. അബ്ദുൽ ഷെരീഫ് (സ്പെഷ്യൽ ബ്രാഞ്ച്), പി.സി. ചാക്കോ(ഡി.സി.ആർ.ബി ), മാനേജർ സാദിഖ് അലി, സോഷ്യൽ പോലീസിംഗ് ജില്ലാ അഡി. നോഡൽ ഓഫിസർ കെ.എം. ശശിധരൻ, മറ്റു പോലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റിരീയൽ സ്റ്റാഫുകളും പങ്കെടുത്തു. ഡി.എച്ച്.ക്യൂവിൽ നടന്ന പരിപാടിയിൽ റിസർവ് ഇൻസ്‌പെക്ടർ ഒ.ടി. പീതാംബരൻ വൃക്ഷ തൈ നട്ടു ഉദ്ഘാടനം നിർവഹിച്ചു. എസ്.ഐമാരായ പി.വി റോയ്, എം.ആർ. ബിനേഷ്, മനോജ് കുമാർ തുടങ്ങിയവർ പങ്കെടുത്തു. വിവിധ സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർ എസ്.എച്ച്. ഓമാർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *