സ്‌പെയിനിന്റെ വിജയത്തില്‍ ടൗണിലാകെ മന്തി വിതരണം ചെയ്ത് ആരാധകന്‍

അമ്പലവയല്‍ : സ്പെയിന്‍ ആരാധകനായ അമ്പലവയലിലെ പച്ചക്കറി വ്യാപാരി ഷജീര്‍ വാക്കുപാലിച്ചതാണ് നാട്ടിലെ സംസാരവിഷയം.ഫിഫ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീനയ്ക്ക് മേല്‍ സ്‌പെയിന്‍ നേടിയ ആധികാരിക വിജയത്തില്‍ അമ്പലവയലുകാര്‍ക്ക് ചിക്കന്‍മന്തി വിതരണം ചെയ്താണ് വ്യാപാരിയായ ഷജീര്‍ വാക്കുപാലിച്ചത്. ആയിരത്തിലധികം പേരാണ് ഷജീറിന്റെ സല്‍ക്കാരത്തില്‍ പങ്കാളികളായത്.

 

സ്പെയിന്‍ കപ്പുനേടിയാല്‍ അമ്പലവയലുകാര്‍ക്ക് എന്റെ വക മന്തി. ലോകകപ്പ് തുടങ്ങുന്നതിന് രണ്ടുദിവസം മുമ്പാണ് ഷജീര്‍ ഇക്കാര്യം വീഡിയോയിലൂടെ പറഞ്ഞത്. അന്ന് നല്‍കിയ വാക്കാണ് താന്‍ ഇപ്പോള്‍ പാലിച്ചിരിക്കുന്നതെന്ന് ഷജീര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *