വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

ബത്തേരി: ദേശീയപാത 766ൽ വനമേഖലയിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്. ഇതുവഴി കടന്നപോകുന്ന യാത്രക്കാർ പാതയരോങ്ങളിൽ നിറുത്തരുതെന്നും വേഗതകുറച്ച് പോകണമെന്ന മുന്നറിയിപ്പുമാണ് വനംവകുപ്പ് നൽകുന്നത്. വയനാട് വന്യജീവിസങ്കേതത്തോട് അതിർത്തിപങ്കിടുന്ന ഈമേഖലയിൽ ബന്ദിപ്പൂര്, മുതമല വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനയടക്കം കൂട്ടമായി എത്തി പകൽസമയങ്ങളിലടക്കം പാതമുറിച്ചുകടക്കുന്നതും ഓരങ്ങളിൽ തമ്പടിക്കുന്നതുമാണ് മുന്നറിയിപ്പിന് കാരണം.

 

മുത്തങ്ങ എടത്തറമുതൽ സംസ്ഥാന അതിർത്തി മൂലഹള്ള വരെയുള്ള ഭാഗങ്ങളിലാണ് യാത്രക്കാർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ് ജാഗ്രതനിർദ്ദേശം നൽകിയിരിക്കുന്നത്. വേനൽ കനത്തതോടെ വെള്ളവും തീറ്റയും തേടി അയൽ സംസ്ഥാന വന്യജീവിസങ്കേതങ്ങളിൽ നിന്ന് കാട്ടാനകൂട്ടം ഇവിടേക്ക് എത്തുന്നുണ്ട്. വെള്ളം തേടി ഇവ ദേശീയപാത 766 മുറിച്ചുകടക്കുന്നതും പകൽസമയങ്ങളിൽപോലും പതിവ് കാഴ്ചയാണ്. ഈ സാഹചര്യത്തിൽ ഇതുവഴി സഞ്ചരിക്കുന്ന യാത്രക്കാർ പാതയോരങ്ങളിൽ വാഹനങ്ങൾ നിറുത്തരുതെന്നും വേഗതകുറച്ച് സഞ്ചരിക്കണമെന്നുള്ള ജാഗ്രത നിർദ്ദേശവുമാണ് വനംവകുപ്പ് നൽകിയിരിക്കുന്നത്.

 

കാട്ടാനകൂട്ടങ്ങൾ പകൽസമയങ്ങളിലും റോഡ് മുറിച്ച് കടക്കുന്ന സാഹചര്യമുള്ളതിനാൽ വനപാലകർ എടത്തറമുതൾ മൂലഹള്ളവരെയുളള ഭാഗങ്ങളിൽ പെട്രോളിങ്ങും കാവലും ശക്തമാക്കിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *