മേപ്പാടി :പ്രവാസി കോൺഗ്രസ് മേപ്പാടി മണ്ഡലം കൺവൻഷൻ ഫാരിസ് ടവറിൽ വച്ച് നടത്തുകയുണ്ടായി. പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഷ്റഫ് ചെമ്പോത്തറ അധ്യക്ഷത വഹിച്ച ചടങ്ങിൽ കൽപറ്റ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സുരേഷ് ബാബു ഉദ്ഘാടനം നിർവഹിച്ചു. പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സജി മണ്ഡലത്തിൽ മുഖ്യ പ്രഭാഷണം നടത്തി. നോർക്ക കെയർ ഇൻഷുറൻസ്, ക്ഷേമനിധി, ചികിത്സാ സഹായം, എന്നീ ഒട്ടനവധി വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. മേപ്പാടി പഞ്ചായത്ത് യുഡിഫ് കൺവീനർ ഒ. ഭാസ്ക്കരൻ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ മാതാ, ടി. എ. മുഹമ്മദ്, എൻ.മജീദ്,ഹുസൈൻ ചെമ്പോത്തറ സൈദ്, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഷാജഹാൻ കോട്ടയിൽ സ്വാഗതവും കലാം നന്ദിയും പറഞ്ഞു.
പ്രവാസി കോൺഗ്രസ് മണ്ഡലം കൺവൻഷൻ നടത്തി.
