ആശ്രമം സ്കൂളിൽ പഴകിയ ഭക്ഷണം വിതരണം ചെയ്തതിനെതിരെ പ്രതിഷേധം

തിരുനെല്ലി: പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കായുള്ള തിരുനെല്ലി ആശ്രമം സ്കൂളിൽ പുറത്ത് നിന്ന് പാചകം ചെയ്ത പഴകിയ ഭക്ഷണം കുട്ടികൾക്ക് വിതരണം ചെയ്ത സംഭവത്തിൽ സിപിഎം പ്രതിഷേധിച്ചു.

സര്ക്കാര് നിശ്ചയിച്ച മെനു പ്രകാരം ഞായറാ്ചകളിൽ ഉച്ചയ്ക്ക് മാംസമടങ്ങിയ ഉച്ചഭക്ഷണമാണ് വിതരണം ചെയ്യേണ്ടത്. ഇത് അകാരണമായി റദ്ദുചെയ്യുകയുണ്ടായി. തുടർന്ന് രാത്രിയിലേക്ക് നിർദ്ദേശിച്ച മെനുവും തെറ്റിച്ചുകൊണ്ട് രാത്രിയോടെ കാട്ടിക്കുളത്തെ വിവാഹ സൽക്കാരത്തിന് പാചകം ബിരിയാണിയുടെ ബാക്കി വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുകയായിരുന്നു.

എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് സ്കൂളിൽ തന്നെ പാകം ചെയ്ത ഭക്ഷണമേ നൽകാവൂ എന്ന സർക്കാർ ഉത്തരവുകൾ നിലനിൽക്കെയാണ് സ്കൂളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ പഴകിയ ഭക്ഷണം വിതരണം ചെയ്തതെന്ന് തിരുനെല്ലി cpim ലോക്കൽ സെക്രട്ടറി ടി കെ സുരേഷ് ചൂണ്ടിക്കാട്ടി.

സിപിഎം തിരുനെല്ലി ലോക്കൽ കമ്മിറ്റി അംഗങ്ങളായ പിഎൻഹരീന്ദ്രൻ. പി എൻ ഉണ്ണി, വിജീഷ്.തിരുനെല്ലി ബ്രാഞ്ച് സെക്രട്ടറി മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധം രേഖപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *