ഓപ്പറേഷൻ തൂഫാൻ; കോമേഴ്‌ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവ് പിടിയിൽ
ബത്തേരി : കോമേഴ്‌ഷ്യൽ അളവിൽ എം.ഡി.എം.എ യും എം.ഡി.എം.എ ടാബ്ലെറ്റുകളുമായി നിരവധി കേസുകളിൽപ്പെട്ട യുവാവിനെ പിടികൂടി. കാസർഗോഡ്, പെരിയടുക്ക, അൻസാർ മൻസിൽ പി.എ അൻസാർ (27) നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും ചേർന്ന് പിടികൂടിയത്. 05.09.2026 തിയ്യതി രാവിലെ കർണാടക ആർ.ടി.സി ബസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പരിശോധനക്കിടെ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 14.91 ഗ്രാം എം.ഡി.എം.എ യും, ഗുളിക (2 എണ്ണം) രൂപത്തിലുള്ള 1.21 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.എ യുമാണ്…
